News Desk

2021-04-13 01:18:41 pm IST

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചു. ബന്ധു നിയമനത്തില്‍ ലോകായുക്തയുടെ വിധിക്കെതിരായി ജലീല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതില്‍ വിധി വരുന്നതിനു മുമ്പാണ് ജലീല്‍ രാജിവെച്ചിരിക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി എന്നാണ് സൂചന. രാജിക്കത്ത് ജലീല്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. ജലീലിന്റെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് സൂചന. 

ജലീല്‍സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നും അതിനാല്‍ ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വിധിയില്‍ സൂചിപ്പിച്ചിരുന്നു. 

ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top