News Desk

2021-06-01 04:01:43 pm IST

ദോഹ: ഈജിപ്ത് പ്രസിഡന്റ് അല്‍ സീസിക്ക് ദോഹ സന്ദര്‍ശിക്കാനുള്ള ക്ഷണം എപ്പോഴും നില നില്‍ക്കുമെന്ന് വിദേശകാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാതിര്‍. സ്പുട്‌നിക് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുടെ ഈജിപ്ത് സന്ദര്‍ശനത്തിലാണ് സീ സിയെ ഖത്തറിലേക്ക് ക്ഷണിച്ചത്. ആ ക്ഷണം ഇപ്പോഴും തുടരുന്നു. ഗസ്സയില്‍ നടത്തിയ വെടിനിര്‍ത്തല്‍ നടപടികള്‍ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായുള്ള ഈജിപ്ത്-ഖത്തര്‍ സംയുക്ത നീക്കം ഇരു രാഷ്ട്രങ്ങളുടെയും ബവം ശക്തിപ്പെടുത്തിയെന്നും അല്‍ ഖാതിര്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top