News Desk

2021-03-28 03:38:02 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 566 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

പുതുതായി പിടിയിലായതില്‍ 507 പേര്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ്. ഇഹ്തിറാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് എട്ട് പേര്‍ക്കെതിരെയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 51 പേര്‍ക്കെതിരെയും ആണ് അധികൃതര്‍ കേസെടുത്തിരിക്കുന്നത്.

പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. രാജ്യത്ത് കൊവിഡ് നിയമ ലംഘനങ്ങള്‍ നടത്തിയതിന് ഇതുവരെ ആയിരത്തിലധികം പേരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top