Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: രാജ്യത്തെ അടുത്ത നാല് അധ്യയന വർഷത്തേ സ്കൂളുകളുടെ പ്രവൃത്തി സമയം, അവധിദിനങ്ങൾ എന്നിവ മന്ത്രാലയം ഭേദഗതി ചെയ്തു. ഇത് സംബന്ധിച്ച ഭേദഗതികൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചതായി ഔദോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

2019-2020 മുതൽ 2022 വരെയുള്ള  അക്കാദമിക് കലണ്ടർ പഠിക്കാനും ഭേദഗതി ചെയ്യാനും നിയോഗിച്ച  സമിതി റിപ്പോർട്ട് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ  മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വഹേദ് അലി അൽ ഹമ്മദി അംഗീകരിച്ചതിനെ തുടർന്നാണ് മന്ത്രാലയം ഈ ഭേദഗതികൾ വരുത്തിയത്. 

പ്രൈമറി സ്കൂളുകളുടെ പ്രവൃത്തി സമയം 850 മുതൽ 1,000 മണിക്കൂർ വരെ കുറച്ചിരിക്കുന്നു. പുതുക്കിയ അക്കാദമിക് കലണ്ടർ വിദ്യാർത്ഥികൾക്ക് വാർഷിക വേനൽക്കാല അവധി 70 ദിവസത്തിൽ കുറയാത്തതായി നിശ്ചയിച്ചിട്ടുണ്ട്. ഈ അവധിദിനങ്ങൾ മിഡ്-ഇയർ, മിഡ് സെമസ്റ്റർ അവധി ദിവസങ്ങൾക്ക് പുറമേയാണ്. ഭേദഗതി അധ്യാപകർക്ക് 80 ദിവസത്തെ വാർഷിക അവധിയും  നൽകുന്നുണ്ട്.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെൻറ് (ഒഇസിഡി) വിദ്യാഭ്യാസ മാനദണ്ഡമനുസരിച്ച് ഈ അധ്യയന വർഷങ്ങളിലെ ശരാശരി സ്കൂൾ ദിവസങ്ങളുടെ എണ്ണം 185 ആയി മാറ്റി.രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ആവശ്യങ്ങളും വികസനവും കണക്കിലെടുത്താണ് ഭേദഗതി വരുത്തിയതെന്ന് വെബ്‌സൈറ്റ് പറയുന്നു.
Top