News Desk

2021-05-30 10:45:04 pm IST
ദോഹ: ഖത്തറില്‍ 2021-22 അധ്യായന വര്‍ഷത്തെ കലണ്ടര്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ ജീവനക്കാര്‍ ആഗസ്ത് 16ന് സ്‌കൂളുകളിലെത്തണം. ആഗസ്ത് 18 മുതല്‍ 26 വരെയാണ് ഒന്ന് മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള 2020-21 വര്‍ഷത്തെ രണ്ടാം റൗണ്ട് പരീക്ഷ നടക്കുക.

പുതിയ അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്കുള്ള ആദ്യ ദിനം ആഗസ്ത് 29 ആയിരിക്കും. ഡിസംബര്‍ 19 മുതല്‍ 30വരെ അര്‍ധവാര്‍ഷിക അവധി. രണ്ടാം സെമസ്റ്റര്‍ 2022 ജനുവരി രണ്ടിനാണ് തുടങ്ങുക.

മാര്‍ച്ച് 13 മുതല്‍ 17വരെയുള്ള ഹ്രസ്വമായ ബ്രേക്കിന് ശേഷം മാര്‍ച്ച് 20ന് വീണ്ടും സ്‌കൂള്‍ തുറക്കും. അതേസമയം, ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് പുതിയ അധ്യായന വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു. ജൂണ്‍ അവസാനത്തോടെ ആരംഭിക്കുന്ന വേനലവധിക്കു ശേഷം ആഗസ്ത് അവസാനത്തിലാണ് പിന്നീട് സ്‌കൂള്‍ തുറക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top