News Desk

2021-05-11 11:11:46 am IST
ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധത്തിനെതിരായ സുരക്ഷ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 321 പേര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ 261 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത് പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ്. സുരക്ഷിതായ സാമൂഹിക അകലം പാലിക്കാത്തതിന് 48 പേര്‍ക്കെതിരെയും ഇഹ്തിറാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേര്‍ക്കെതിരെയും പാര്‍ക്കുകളിലും കോര്‍ണിഷുകളിലും കൂട്ടം കൂടിയതിന് 10 പേര്‍ക്കെതിരെയും അധികൃതര്‍ നടപടി സ്വീകരിച്ചു.  ഇവരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

കൊവിഡ് മഹാമാരി പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും നിരന്തരം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നതോടുകൂടി കര്‍ശന നിയന്ത്രണണങ്ങളും പരിശോധനകളുമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Top