News Desk

2021-01-18 01:01:09 pm IST
ദോഹ: ഖത്തറില്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 138 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. അധികൃതര്‍ ഇതിനെതിരെ കര്‍ശന നടപടിക്രമങ്ങളാണ് സ്വകരിച്ചു വരുന്നത്. പിടിക്കപെടുന്നവര്‍ക്ക് തക്കതായ ശിക്ഷാനടപടികളും അധികൃതര്‍ നല്‍കുന്നുണ്ട്. 

ഇവരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.കൊവിഡ് പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും ആവര്‍ത്തിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എങ്കിലും നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നതോടുകൂടി കര്‍ശന നിയന്ത്രണണങ്ങളും പരിശോധനകളുമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ നടത്തിയ പരിശോധനയില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിനും കൂടി 6241 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 


ALSO WATCH

Top