News Desk

2021-02-10 02:09:35 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ പരിശോധനയില്‍ 388 പേരാണ് അറസ്റ്റിലായത്.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 358 പേരെയും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് 30 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. 

രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധനയും ശിക്ഷാനടപടികളുമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് രാജ്യത്ത് 11,007 പേരെയും വാഹനത്തിനുള്ളില്‍ ആളുകളുടെ പരിധി പാലിക്കാത്തതിന് 344 പേരെയുമാണ് ഇതുവരെ പബ്ലിക് പ്രോസിക്യൂഷനില്‍ റഫര്‍ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top