ദോഹ: കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് ഖത്തറില്‍ 15 സ്ഥാപനങ്ങള്‍ വാണിജ്യ മന്ത്രാലയം അടച്ചു പൂട്ടി. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അടച്ചു പൂട്ടിയതില്‍ രാജ്യത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളടക്കം നിരവധി സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ നടപ്പാക്കി വരുന്ന പുതിയ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ഈ സ്ഥാപനങ്ങള്‍ക്ക് നിയമ നടപടി നേരിടേണ്ടി വന്നത്.
നിയമ ലംഘനം നടത്തി മന്ത്രാലയം പൂട്ടിച്ച സ്ഥാപനങ്ങള്‍:
1. Guzel Beauty Center - Al Gharafa
2. STEP 'N' STYLE Beauty & Fitness Center - Al Wakra
3. Retail Mart Company - Aba Saleel
4. Al Dar For Exchange Works - Aba Saleel
5. Red Fort Restaurant - Aba Saleel
6. Dakar Kitchen & Restaurant - Aba Saleel
7. Al Fayz Supermarket - Industrial Area
8. Al Hwamdiyah Supermarket - Industrial Area
9. Al Badershin Grocery - Industrial Area
10. Iskandar Commercial Complex - Industrial Area
11. Venus Hypermarket - Industrial Area
12. Buos restaurent - Industrial Area
13. Paris Hypermarket - Industrial Area
14. Relax time women massage -Al Kharaitiyat
15. Lady Gym Beauty & Spa - Al Kharaitiyat
അതേസമയം, മന്ത്രാലയം ഏര്‍പ്പെടുത്തിയ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ഈ സ്ഥാപനങ്ങള്‍ക്ക് പിന്നീട് തുറന്നു പ്രവര്ത്തിക്കാനാവുന്നതാണന്ന് മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക