News Desk

2021-02-11 05:24:58 pm IST
ദോഹ: ഖത്തറിലെ അല്‍ വക്രയിലെ ഹോം സിറ്റി, പേള്‍ ഖത്തറിലെ F45 ട്രയിനിംഗ് സെന്റര്‍, അബു ഹമൂറിലെ സഫാരി മാള്‍, ഐന്‍ ഖാലിദിലെ ഡയറ്റര്‍ കണ്‍സള്‍ട്ടിംഗ്, സൂക് വഖിഫിലെ എന്നാബി 92, പഴയ വിമാനത്താവളത്തിലെ അല്‍ റാവനാക് എന്നീ സ്ഥാപനങ്ങള്‍ താല്‍കാലികമായി അടച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഈ നടപടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനം.

പൊതുവായതും പ്രത്യേകവുമായ ആവശ്യകതകള്‍ പാലിക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടു, അതിനാല്‍ സ്ഥിതിഗതികള്‍ പരിഷ്‌കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് നിയമലംഘനങ്ങള്‍ ദനംപ്രതി വര്‍ധിച്ച് വരികയാണ്. ഇതിനെതിരെ കര്‍ശന പരിശോധനയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നിയമലംഘകര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top