ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതിരുന്ന രണ്ട് ഷോപ്പുകള്‍ അടച്ചു പൂട്ടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നടപടി. ഉം ലെഖ്ബയിലെ ഓറിയന്റല്‍ സ്പാ, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാസ്റ്റ് ഫിറ്റ്നസ് ജിം സെന്റര്‍ എന്നീ സ്ഥാപനങ്ങളാണ് താല്‍ക്കാലികമായി അടച്ചുപൂട്ടിയത്.
പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് ഈ നടപടി. നിലവിലെ സ്ഥിതിഗതികള്‍ പരിഷ്കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
അതേസമയം, രാജ്യത്ത് കൊവിഡ് നിയമലംഘനങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇതിനെതിരെ കര്‍ശന പരിശോധനയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നിയമലംഘകര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക