News Desk

2021-04-08 10:31:23 am IST

ദോഹ: ഖത്തറില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് പരിശോധന നടത്തുന്നതിനുള്ള നിരക്ക് ഏകീകരിച്ചു. ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

300 റിയാലാണ് ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്ക്. ഖത്തറില്‍ നിന്നും പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇനിമുതല്‍ 300 റിയാല്‍ നല്‍കിയാല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കൊവിഡ് ടെസ്റ്റ് നടത്താം. 

യാത്രക്കാര്‍ക്ക് സൗജന്യമായി കൊവിഡ് പരിശോധന നടത്തുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. തുടര്‍ന്നാണ് സ്വകാര്യ കേന്ദ്രങ്ങളിലെ ടെസ്റ്റിനുള്ള നിരക്ക് ഏകീകരിച്ചു നല്‍കിയത്. 

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി) ജീവനക്കാരുടെ സമ്മര്‍ദ്ദം ലഘൂകരിക്കാനും വാക്‌സിനേഷന്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമായിരുന്നു സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ് ടെസ്റ്റ് സൗകര്യം നിര്‍ത്തലാക്കിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top