News Desk

2021-01-31 04:36:23 pm IST
ദോഹ: ഖത്തറില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് പേരെ കൂടി അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇവരെ ആഭ്യന്തര മന്ത്രാലയം തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. 

ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 8,190 ആയി. അതേസമയം, ഒരു വാഹനത്തില്‍ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് ലംഘനങ്ങളൊന്നും ഇന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ മാത്രമേ വാഹനത്തില്‍ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിനുള്ളില്‍ ആളുകളുടെ പരിധി പാലിക്കാത്തതിന് 277 പേരെ ഇതുവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top