News Desk

2021-05-19 10:55:17 pm IST
ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ അറബി ഭാഷ, ഇസ്ലാമിക പഠനം, ഖത്തര്‍ ചരിത്ര പഠനം എന്നിവ നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം. 2021 വിദ്യാഭ്യാസ നയത്തിലാണ് ഇക്കാര്യം പറയുന്നത്. 

മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ റാഷിദ് അഹ്മദ് അല്‍ അമീരി ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഖത്തറിലെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും അയച്ചു.

പ്രീ-സ്‌കൂള്‍ മുതല്‍ അറബിയും ഇസ്ലാമിക വിദ്യാഭ്യാസവും വിഷയങ്ങളായി നല്‍കണം. ദേശീയ സ്വത്വബോധം, മതപരമായ മൂല്യങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്കിടയില്‍ വളര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് തീരുമാനം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top