News Desk

2021-04-10 06:03:51 pm IST
ദോഹ: ഖത്തറില്‍ നാളെ (ഏപ്രില്‍ 11 ഞായര്‍) വൈകിട്ട് റമദാന്‍ ചന്ദ്രക്കല ദൃശ്യമായേക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. നാളെ രാത്രി റമദാന്‍ പിറ ദൃശ്യമായാല്‍ അറിയിക്കണമെന്ന് മന്ത്രാലയം രാജ്യത്തെ എല്ലാ ഇസ്ലാമിക വിശ്വാസികളോടും ആവശ്യപ്പെട്ടു. 

ചന്ദ്രക്കല ദര്‍ശിക്കുന്നവര്‍ അക്കാര്യം അല്‍ ദഫ്ന പ്രദേശത്തെ അവ്കാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയത്തിലെ പ്രത്യേക സമിതി അറിയിച്ചു. നാളെ വൈകിട്ട് മഗ്രിബ് നമസ്‌കാരത്തിന് ശേഷം മതകാര്യ മന്ത്രാലയത്തിന്റെ ഹിലാല്‍ കമ്മറ്റി യോഗം ചേരുന്നതായിരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH





Top