News Desk

2021-03-08 07:58:45 pm IST
റിയാദ്: രാജ്യത്ത് കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ കടകള്‍ക്ക് അനുമതി നല്‍കി സൗദി വാണിജ്യ മന്ത്രാലയം. പൊതുജനാരോഗ്യ സുരക്ഷക്കും ജനങ്ങളെ വാക്‌സിനെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഉപഭോക്താക്കള്‍ക്ക് കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കാനുള്ള സേവനമൊരുക്കിയിരിക്കുന്നത്.

വാക്‌സിനെടുത്തവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ കടയുടമകളെ അനുവദിക്കുന്നതാണ് പുതിയ സേവനം. എല്ലാ കച്ചവട കേന്ദ്രങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാനാകും.

ഡിസ്‌കൗണ്ടുകള്‍ക്കായി മന്ത്രാലയത്തില്‍നിന്ന് ലൈസന്‍സ് നേടേണ്ട ആവശ്യമല്ല. കച്ചവട കേന്ദ്രങ്ങള്‍ക്ക് അനുവദിച്ച വാര്‍ഷിക ഇളവുകളില്‍ ഒരു കുറവുമുണ്ടാകില്ല. സേവന ദാതാവിന് സാമ്പത്തിക ഫീസൊന്നും നല്‍കേണ്ടതില്ലെന്നും വാണിജ്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top