ദോഹ: ഖത്തറില്‍ ഇ-കൊമേഴ്സ് സേവനങ്ങള്‍ കഴിയുന്നത്ര വര്‍ദ്ധിപ്പിക്കാന്‍ കമ്പനികളേയും കച്ചവട സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലേക്ക് മാറാന്‍ വാണിജ്യമന്ത്രാലയം കച്ചവട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലീഹ് ബിന്‍ മജീദ് അല്‍ ഖുലൈഫി അറിയിച്ചു. ഇന്ന് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.
കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഭക്ഷണശാലകളും കഫേകളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പരിശോധനകള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിങ് മാളുകള്‍, ഔട്ട്ലെറ്റുകള് തുടങ്ങിയ ഇടങ്ങളിലെ കൊവിഡ് പ്രതിരോധ നടപടികള്‍ മന്ത്രാലയത്തിലെ ഇന്‍സ്പെക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ സേവനങ്ങള്‍ നവീകരിക്കുകയാണ് ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം പരിപാടിയുടെ ഉദ്ദേശമെന്നും അദ്ദേഹം അറിയിച്ചു.
പത്രസമ്മേളനത്തില്‍ നാഷ്ണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഗ്രൂപ്പിന്റെ അധ്യക്ഷനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധിവയുമായ ഡോ ബ്രിഗൈഡിയറും പങ്കെടുത്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക