News Desk

2021-04-05 07:37:56 pm IST
റിയാദ്: റമദാന്‍ അടുത്തതോടെ സൗദിയിലെ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍. സാധനങ്ങളുടെ ലഭ്യത, സാധനങ്ങളുടെ പുറത്ത് വില ഉപഭോക്താവിനു കാണും വിധം രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍, പൂഴ്ത്തിവയ്പ്പ്, വിലവര്‍ധിപ്പിക്കല്‍ എന്നിവ തടയുന്നതിനാണ് രാജ്യത്തെ വിവിധ മേഖലകളിലെ സംഘം പരിശോധന ആരംഭിച്ചിരിക്കുന്നത്. 

നേരിട്ട് നിരീക്ഷിക്കുന്നതിനു പുറമെ ഇലക്ട്രോണിക് ചരക്ക് മോണിറ്ററിങ് സംവിധാനമടക്കം പരിശോധനയ്ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. സാധനങ്ങളുടെ ഗുണമേന്മ, വില, ലഭ്യത തുടങ്ങിയവയും പരിശോധിക്കും. ചരക്കുകള്‍ക്ക് അന്യായമായി വിലവര്‍ധിപ്പിക്കുന്ന കടയുടമള്‍ക്കെതിരെ പരിശോധനാ വേളയില്‍ തന്നെ പിഴ ചുമത്തുന്നുണ്ട്. 

ഉപഭോക്തൃ താല്‍പര്യത്തിനു വേണ്ടി മാര്‍ക്കറ്റുകളില്‍ പരിശോധന തുടരുമെന്നും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 'ബലാഗ് തിജാരി' എന്ന ആപ്പിലൂടെയോ 1900 എന്ന നമ്പറിലൂടെയോ അല്ലെങ്കില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ വിവരമറിയിക്കണമെന്നും വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top