News Desk

2021-03-03 03:07:35 pm IST
ദോഹ: പരീക്ഷാക്കാലം ആരംഭിക്കാനിരിക്കെ ഖത്തറിലെ സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പുമായി ആരേഗ്യ മന്ത്രാലയം രംഗത്ത്. സ്‌കൂളുകളില്‍ കൊവിഡ് വൈറസിനെതിരെയുള്ള മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫൗസിയ അല്‍ ഖാതിര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അല്‍ ഖാതിര്‍ ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ സ്‌കൂളുകളില്‍ സെക്കന്‍ഡ് സെമസ്റ്റര്‍ മിഡ് പരീക്ഷകള്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് മന്ത്രാലയം ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ല. സ്‌കൂള്‍ മാനേജ്മെന്റുകളും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ചു കൊണ്ട് ആവശ്യമായ ക്രമീകരണങ്ങള്‍ പരീക്ഷകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ സ്‌കൂള്‍ അധ്യാപകരുടെയും ജീവനക്കാരുടെയും വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഖത്തര്‍ ദേശീയ കണ്‍വെന്‍ഷന്‍ സെന്ററില്‍ സജ്ജീകരിച്ച പ്രത്യേക കേന്ദ്രത്തിലാണ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വാക്‌സിനേഷന്‍ നടപടികള്‍ സജ്ജീകരിക്കപ്പെടുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top