News Desk

2020-02-24 05:47:52 pm IST

ദോഹ: പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്കും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ ലഭ്യമാക്കലാണ് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്. 

ഇലക്ട്രോണിക് പോര്‍ട്ടല്‍ ആരംഭിക്കുന്നത് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വികസിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സ്വാലിഹ് അല്‍ നുവൈമി അറിയിച്ചു. 

എപ്പോള്‍ വേണമെങ്കിലും ഏത് സ്ഥലത്തുനിന്നും സേവനങ്ങള്‍ ലഭ്യമാക്കാനും സേവനങ്ങള്‍ സുഗമമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിരവേറ്റുന്നതിനു പോര്‍ട്ടല്‍ സഹായകരമാകുമെന്നും ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. 

Top