News Desk

2021-05-12 06:54:22 pm IST
ദോഹ: ഖത്തറില്‍ ഈദ് അവധി ദിവസങ്ങളിലെ വാക്‌സിനേഷന്‍ സമയക്രമം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. ഖത്തര്‍ ദേശീയ കണ്‍വന്‍ഷന്‍ സെന്ററിലെ വാക്‌സിന്‍ കേന്ദ്രത്തിന്റെ സമയക്രമമാണ് അധികൃതര്‍ പുറത്തിറക്കിയിരിക്കുന്നത്. 

ആദ്യ പെരുന്നാള്‍ ദിനത്തില്‍ വൈകിട്ട് മൂന്ന് മണിമുതല്‍ രാത്രി പതിനൊന്ന് മണിവരെയായിരിക്കും ക്യു.എന്‍.സി.സിയിലെ വാക്‌സിനേഷന്‍ സമയക്രമം. ഈദ് രണ്ടാം അവധി ദിനം മുതല്‍ രാവിലെ ഏഴു മണിക്ക് തന്നെ കണ്‍വേഷന്‍ സെന്ററിലെ വാക്‌സിന്‍ സമയക്രമം ആരംഭിക്കുകയും രാത്രി പതിനൊന്ന് മണിവരെ അത് തുടരുകയും ചെയ്യും. 

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും വാക്‌സിന്‍ നല്‍കുക എന്നും മുന്‍കൂര്‍ ബുക്കിങ് ഇല്ലാതെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുന്നവര്‍ക്ക് യാതൊരു കാരണവശാലും വാക്‌സിന്‍ നല്‍കുന്നതല്ല എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈല്‍ സന്ദേശം വഴി വാക്‌സിനേഷന്‍ സമയത്തെ കുറിച്ചുള്ള അറിയിപ്പ് ലഭിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്നവര്‍ ഖത്തര്‍ ഐ.ഡി കൊണ്ടുവരേണ്ടതാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top