News Desk

2021-04-17 06:41:49 pm IST
സലാല: സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ വേണ്ടത്ര വെന്റിലേറ്ററുകള്‍ ഇല്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. 

ദോഫാര്‍ ഗവര്‍ണറേറ്റില്‍ വ്യാപിച്ചിരിക്കുന്ന കൊവിഡിനെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണമായും സജ്ജമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഈ മേഖലകളിലെ ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ ശേഷി വര്‍ധിപ്പിച്ചതായും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സികള്‍ നല്‍കുന്ന വാര്‍ത്തകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




Top