News Desk

2021-06-03 09:13:03 pm IST
ദോഹ: ഖത്തറില്‍ വേനല്‍ കടുത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ വേണ്ടത്ര പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം. നിലവില്‍ പുറത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം സമയം അനുവദിച്ചിട്ടുണ്ട്.

ഓരോ 15 മിനുറ്റിലും തണുത്ത വെള്ളം കുടിക്കുക, ചായ, കാപ്പി ഉത്തേജക പാനിയങ്ങള്‍, ശീതള പാനിയങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. ജോലി സമയങ്ങളില്‍ ഇടയ്ക്കിടെ വിശ്രമിക്കാന്‍ ശ്രമിക്കുക, നല്ല ഭക്ഷണം മിതമായ അളവില്‍ കഴിക്കുക, അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തു പോകുമ്പോള്‍ തല മറയ്ക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ പാലിക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top