റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മദീനയില്‍ ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യൂ പിന്‍വലിച്ച് സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം.
ഇന്നു മുതലാണ് ആഭ്യന്തര മന്ത്രാലയം നിയന്ത്രണം നീക്കിയത്. മദീനയിലെ ഷര്‍ബാത്ത്, ബനീ ളഫര്‍, ഖുര്ബാന്, അല്‍ ജുമുഅ, അല്‍ ഇസ്കാന്‍, ബനീ ഖുള്റ എന്നീ മേഖലയിലെ 24 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയമാണ് മന്ത്രാലയം കുറച്ചത്.
നിയന്ത്രണത്തില്‍ ഇളവു വരുത്തിയതോടെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഈ സമയങ്ങളില്‍ കര്‍ഫ്യൂ ഉണ്ടാകില്ല. വൈകീട്ട് അഞ്ച് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ 9 വരെ കര്‍ഫ്യൂ തുടരുകയും ചെയ്യുമെന്നാണ് ഔദ്യോഗിക വിവരം.