News Desk

2021-03-17 01:17:43 pm IST
ദോഹ: മിലിപോള്‍ ഖത്തര്‍ എക്‌സിബിഷനില്‍ മൂന്ന് ഖത്തറി കമ്പനികളുമായി 172 മില്യണ്‍ റിയാലിന്റെ കരാറുകളില്‍ ഒപ്പുവെച്ച് ആഭ്യന്തര മന്ത്രാലയം. ദോഹയിലെ മിലിപോള്‍ ഖത്തറിന്റെ മാധ്യമ കേന്ദ്രത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ എക്്‌സിബിഷന്‍ കമ്മിറ്റി അംഗം ബ്രിഗേഡിയര്‍ സഊദ് അല്‍ ഷാഫി ആണ് ഇക്കാര്യം അറിയിച്ചത്.

ചില ഉപകരണങ്ങളും ട്രാഫിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടുള്ള ഒരു കമ്പനിയുമായാണ് 3,586,248 റിയാലിന്റെ ആദ്യ കരാര്‍ ഒപ്പിട്ടത്. 161,875,000 റിയാലിന്റെ രണ്ടാമത്തെ കരാര്‍ 57 അഗ്‌നിശമന വാഹനങ്ങള്‍ വാങ്ങുന്നതിനായുള്ള കമ്പനിയുമായാണ്. സുരക്ഷാ വാഹനങ്ങളുടെ ട്രാക്കിംഗ് സംവിധാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനു വേണ്ടുള്ള കമ്പനിയുമായാണ് മൂന്നാമത്തെ കരാര്‍ ആഭ്യന്തര മന്ത്രാലയം ഒപ്പുവച്ചത്. 6826500 റിയാലിന്റെ കരാറാണിത്. മിലിപോള്‍ ഖത്തര്‍ എക്‌സിബിഷന്റെ രണ്ടാം ദിവസത്തില്‍ മൊത്തം 172,287,817 റിയാലിന്റെ കരാറുകളിലാണ് ഒപ്പുവച്ചിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top