Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ : ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് ജിയോഗ്രഫിക് ഇൻഫർമേഷൻ മേഖലയിലെ മികവിന് (ജിഐഎസ്) രംഗത്തെ പ്രമുഖരായ യുഎസ് കമ്പനി എസ്‌റിയിൽ നിന്ന് പ്രത്യേക സാഗ് പുരസ്‌കാരം. അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന മന്ത്രാലയത്തിന്റെ സുരക്ഷാ സംവിധാനമായ നജ്മിനാണ് ബഹുമതി.  
 
ജിയോഗ്രഫിക് ഇൻഫർമേഷൻ രംഗത്തെ പ്രധാന പുരസ്‌കാരങ്ങളിലൊന്നാണിത്. യുഎസിലെ സാന്തിയാഗോയിൽ നടന്ന എസ്‌റി സമ്മേളനത്തിൽ നാഷനൽ കമാൻഡ് സെന്റർ സാങ്കേതിക കാര്യ വിഭാഗം ഡയറക്ടർ ആരിഫ് ഹസൻ ഇബ്രാഹിം, എസ്‌റി സിഇഒ ജാക് ഡാൻജർമോണ്ടിൽ നിന്ന് പുരസ്കരം ഏറ്റുവാങ്ങി. 136 രാജ്യങ്ങളിൽ നിന്നുള്ള 25,000ത്തിലധികം പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.  336  ആഗോള കമ്പനികളും സ്ഥാപനങ്ങളും പങ്കെടുത്തു.  

 മന്ത്രാലയത്തിന്റെ ഏറ്റവും അത്യാധുനികമായ സുരക്ഷാ പദ്ധതികളിലൊന്നാണ് നജ്മ്. രാജ്യത്തുടനീളമുള്ള പട്രോൾ സംഘങ്ങൾക്ക് നാഷനൽ കമാൻഡ് സെന്ററിലെ സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിൽ നിന്നു ദ്രുതഗതിയിൽ വിവരങ്ങൾ കൈമാറി സുരക്ഷ ഉറപ്പാക്കുകയാണ്  ലക്ഷ്യം.

മന്ത്രാലയത്തിലെ മുഴുവൻ വകുപ്പുകളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പ്രവർത്തനം. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും കുറ്റകൃതൃ തോത് കുറക്കാനും നജ്മ് സഹായകമാണ്.
Top