News Desk

2022-08-15 03:37:54 pm IST
ദോഹ: പ്രവര്‍ത്തന മികവ് കൈവരിക്കുന്നതിനും ഉപയോക്തൃ സംതൃപ്തി വര്‍ദ്ധിപ്പിക്കുന്നതിനുമായി ഡിജിറ്റല്‍ ട്രാന്‍സ്‌ഫോമേഷന്‍ സ്ട്രാജിയുടെ ഭാഗമായി തൊഴില്‍ മന്ത്രാലയം പുതിയ ഇ-സേവനങ്ങള്‍ ആരംഭിച്ചു.

ജനറല്‍ വര്‍ക്ക് ലൈസന്‍സ് നീട്ടാനുള്ള അഭ്യര്‍ത്ഥനയാണ് (QID സാധുത തീയതിയുടെ വിപുലീകരണം)ഇതിലൊന്ന്.
ഇതുവഴി സ്ഥാപനത്തിന് ജനറല്‍ വര്‍ക്ക് ലൈസന്‍സ് നീട്ടുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കാന്‍ കഴിയും. അംഗീകാരം ഓണ്‍ലൈനായി നല്‍കും. ഇത് അപേക്ഷിക്കുന്ന സ്ഥാപനത്തെയും ജീവനക്കാരനെയും ഇലക്ട്രോണിക് സംവിധാനം വഴി അറിയിക്കും.

റിക്രൂട്ട്മെന്റ് ഓഫീസിന്റെ സ്ഥാനം പരിഷ്‌കരിക്കാനുള്ള അപേക്ഷയാണ് മറ്റൊന്ന്. മന്ത്രാലയത്തിന് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവലോകനം ചെയ്യാനും അംഗീകരിക്കാനും കഴിയും. അപേക്ഷിക്കുന്ന സ്ഥാപനത്തെ തീരുമാനം സ്വയമേവ അറിയിക്കും.

കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള മറ്റ് പുതിയ സേവനങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി എല്ലാ സേവനങ്ങളും ഇലക്ട്രോണിക്, പേപ്പര്‍ രഹിതമായ രീതിയില്‍ നല്‍കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top