Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ : രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും നഗരസഭ പരിസ്ഥിതി മന്ത്രാലയം ഈ വർഷം ഇതുവരെ നീക്കം ചെയ്തതത് 4,800 വാഹനങ്ങൾ    . പ്രതിവർഷം നീക്കുന്നതു 12,000 വാഹനങ്ങളും.  അൽ ഷഹാനിയ നഗരസഭയിലും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ ഇന്നലെ നീക്കം ചെയ്തു തുടങ്ങി. അൽ ഷഹാനിയയുടെ വിവിധ ഭാഗങ്ങളിലായി 180 മുതൽ 200 വരെ വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. 

  പൊതുശുചിത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. നിയമ നടപടികളിലേക്കു പ്രവേശിക്കുന്നതിനു  മുൻപു വാഹനങ്ങൾ ഉടമകൾ നീക്കണമെന്ന് അൽ ഷഹാനിയ നഗരസഭ ഡയറക്ടർ ജാബർ അൽ ജാബർ പറഞ്ഞു. വാഹന ഉടമകൾക്കുള്ള മുന്നറിയിപ്പ് നോട്ടിസുകൾ കാറിൽ പതിപ്പിച്ചു 3 ദിവസങ്ങൾക്കു ശേഷമാണു വാഹനം യാർഡുകളിലേക്കു നീക്കുന്നത്. 
Top