ദോഹ: ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാപ്സിക്കം, ഏലം, പ്രത്യേകതരം ശീതീകരിച്ച പോത്തിറച്ചി എന്നിവയ്ക്കുള്ള നിയന്ത്രണ നടപടികള്‍ കടുപ്പിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഈ ഉല്‍പ്പന്നങ്ങളുടെ എല്ലാ ചരക്കുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കാന്‍ എല്ലാ തുറമുഖങ്ങളിലേക്കും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉല്പന്നങ്ങള് സുരക്ഷിതവും കാലാവധിയുള്ളതും മതിയായ സുരക്ഷാ, സാങ്കേതിക ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുള്ളവയാണെന്നും തെളിഞ്ഞതിന് ശേഷമേ ഉല്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് അനുമതി കൊടുക്കാവൂ എന്ന് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2021 ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാപ്സിക്കം, ഏലം, പോത്തിറച്ചി എന്നിവയ്ക്ക് ഒരു അംഗീകൃത ലബോറട്ടറി (ISO 17025) നല്കിയ വിശകലന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്നും സുരക്ഷിതമാണെന്നും സാക്ഷ്യപ്പെടുത്തി ഇന്ത്യയിലെ കോംപീറ്റന്റ് അധികാരികള്‍ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിരിക്കണം.
കാപ്സിക്കം, ഏലം എന്നിവ കീടനാശിനി മുക്തമായിരിക്കണം. പോത്തിറച്ചി സാല്‍മനെല്ല (കുടല് വീക്കം, ടൈഫോയ്ഡ് എന്നിവയ്ക്ക് കാരണമായ ഇനങ്ങളും മനുഷ്യന്റെയും മൃഗങ്ങളുടെയും കുടലില്‍ കാണപ്പെടുന്നതുമായ ഒരു കൂട്ടം ബാക്ടീരിയ) രഹിതമാണെന്ന് തെളിയിക്കുകയും വേണം.
ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നതു വരെ ഇവയുടെ ഇറക്കുമതി നിയന്ത്രണം തുടരും. ആവശ്യമെങ്കില്‍ ഉല്പ്പന്നങ്ങള്നിരോധിക്കുന്നതുള്പ്പെടെയുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തുടര്‍ച്ചയായ അപകടസാധ്യതാ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് നടപടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക