News Desk

2021-05-16 06:47:35 pm IST
ദോഹ: രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 901 പേര്‍ക്കെതിരെ കൂടി കേസെടുത്തു. കൊവിഡ് നിയമ ലംഘനങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് എതിരെയുള്ള  നിയമനടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 

പാര്‍ക്കുകളിലും കോര്‍ണിഷിലും ഒത്തുകൂടിയതിന് 158 പേര്‍ക്കെതിരെയും, 559 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിനും, ശാരീരിക അകലം പാലിക്കാത്തതിന് 164 പേര്‍ക്കെതിരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്ത ഏഴുപേര്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്. 

ഒരു വാഹനത്തില്‍ അനുവദനീയമായ യാത്രക്കാരില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ച 13 പേര്‍ക്കെതിരെയും കേസടുത്തു. നിയമലംഘകരെ  ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇതുവരെ ആയിരക്കണക്കിന് ആളുകളെ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top