News Desk

2021-02-17 01:48:34 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധത്തിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് നടത്തിയ പരിശോധനയില്‍ 447 പേരാണ് അറസ്റ്റിലായത്.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 406 പേരെയും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് 34 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ ഇഹ്തിറാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്ത നാല് പേരെയും ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് മൂന്ന് പേരെയും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റഫര്‍ ചെയ്തു.

അതേസമയം, പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് രാജ്യത്ത് 13,832 പേരെയും വാഹനത്തിനുള്ളില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് 524 പേരെയുമാണ് ഇതുവരെ പബ്ലിക് പ്രോസിക്യൂഷനില്‍ റഫര്‍ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധനയും ശിക്ഷാനടപടികളുമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top