News Desk

2021-05-03 02:13:27 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് 19 മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് 350 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്തതിന് 321 പേര്‍ക്കെതിരെ കേസെടുത്തു. 

സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിന് എട്ടു പേര്‍ക്കെതിരെയും ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് എട്ട് പേര്‍ക്കെതിരെയും മന്ത്രാലയം നടപടി സ്വീകരിച്ചു. 

ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് അഞ്ചു പേര്‍ക്കെതിരെയും അടച്ചിട്ട സ്ഥലത്ത് ഒത്തു കൂടിയതിനു എട്ടു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇവരെ പബ്ലിക് പ്രോസിക്ക്യൂഷന് കൈമാറി


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top