News Desk

2021-03-03 06:03:35 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ഇന്ന് ഇത്തരത്തില്‍ അറസ്റ്റിലായത് 367 പേരാണ്.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 312 പേരും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് 48 പേരും ഇതിനു പുറമേ ഇഹ്തിറാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സറ്റാള്‍ ചെയ്യാത്തതിന് ഏഴ് പേരുമാണ് ഇന്ന് അറസ്റ്റിലായത്. ഇവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആയിരക്കണക്കിന് ആളുകളെയാണ് ഇതുവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് പരിശോധനയും അധികൃതര്‍ കര്‍ശനമാക്കിയിരിക്കുകയാണ്. നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top