News Desk

2021-02-14 11:02:39 pm IST
ദോഹ: ഖത്തറിലെ വിവിധ മേഖലകളിലായി ഈ വര്‍ഷം ജനുവരിയില്‍ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ വ്യാപക പരിശോധനകളില്‍ 115 വാണിജ്യ സ്ഥാപനങ്ങള്‍ നിയമലംഘനങ്ങള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു. ലൈസന്‍സില്ലാതെയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലാതെയും പ്രവര്‍ത്തിച്ചതിന് ഈ സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചു. 

രാജ്യത്ത് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം പിടികൂടിയത്. ഉപഭോക്തൃ സംരക്ഷണത്തിന് വന്‍ പ്രാധാന്യമാണ് ഖത്തര്‍ നല്‍കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്. കടയടക്കലും പിഴ ചുമത്തലുമൊക്കെയാണ് പ്രധാനമായ നടപടി. ഇത്തരം നിയമലംഘനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ മുതല്‍ മുപ്പതിനായിരം റിയാല്‍ വരെയാണ് പിഴ ചമത്തുക.

സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കുക, കാലാവധി കൃത്യമായി പിന്തുടരുക. അനുമതിയോടെ മാത്രം പ്രമോഷനുകള്‍ നടത്തുക, വിവിധ ഭാഷയില്‍ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ നല്‍കാതിരിക്കല്‍ തുടങ്ങിവയൊക്കെ നിയംലംഘനങ്ങളില്‍ പ്രധാനമാണ് .


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Tags :
Qatar MOCI
Top