News Desk

2021-02-21 01:19:58 pm IST

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 415 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 44 പേര്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിയവരാണ്.

160,426 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 9,950 പേരാണ് ചികിത്സയിലുള്ളത്. 480 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. ഇതോടെ ആകെ 150,220 പേര്‍ രോഗമുക്തരായി.

256 പേരാണ് വൈറസ് മൂലം രാജ്യത്ത് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,844 പുതിയ ആളുകളില്‍ കൊവിഡ് ടെസ്റ്റ് നടത്തി. ആകെ ടെസ്റ്റുകളുടെ എണ്ണം 1,500,261 ആയി.

69 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 655 ആയി. എട്ടു പേരെ പുതുതായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 86 ആയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top