News Desk

2022-06-22 08:47:07 pm IST
ദോഹ: അബു നഖ്ല പ്രദേശത്തെ കാലിത്തീറ്റ മാര്‍ക്കറ്റിലെ നിരവധി റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം. 

ഷോപ്പുകളും സെന്‍ട്രല്‍ മാര്‍ക്കറ്റുകളും തമ്മിലുള്ള കരാര്‍ പാലിക്കാത്തതിനും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടതിനും എട്ട് നിയമലംഘന റിപ്പോര്‍ട്ടുകള്‍ നല്‍കിയതായി മന്ത്രാലയം അറിയിച്ചു. നിയമലംഘനത്തിന് 44 തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 

ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് 62 കടകള്‍ ഉള്‍പ്പെടുത്തി പരിശോധന നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top