News Desk

2021-04-13 06:13:08 pm IST
ദോഹ: ഖത്തറില്‍ അല്‍-ഖൈസ പ്രദേശത്ത് ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ തൊഴിലാളി  നിയമ ലംഘനം നടത്തിയാതായി ഭരണ വികസന തൊഴില്‍-സാമൂഹ്യകാര്യ മന്ത്രാലയം. ജോലിസമയത്താണ് ലംഘനം നടത്തിയതായി കണ്ടെത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലാളികള്‍ക്കും നിയന്ത്രണങ്ങള്‍ഏര്‍പ്പെടുത്തിയിരുന്നു. 

നിയമലംഘനം നടത്തിയതിനാല്‍ കമ്പനിക്കെതിരെ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ടീം നിയമ നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമാനുസൃതമായി ജോലി ചെയ്യുന്ന തൊഴിലാളികളെ മാത്രമെ ജോലിയ്ക്ക് അയക്കാന്‍ പാടുള്ളുവെന്ന് മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. 

ഇത്തരത്തില്‍ നിയംലംഘനം നടത്തുന്നവര്‍ക്ക് ആറുമാസത്തില്‍ കൂടാത്ത തടവു ശിക്ഷയോ രണ്ടായിരം റിയാലില്‍ കുറയാത്തതോ ഒരു ലക്ഷം റിയാലില്‍ കൂടാത്ത പിഴയോ നല്‍കേണ്ടി വരും.


കൂടുതല്‍ വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top