News Desk

2021-03-18 05:24:33 pm IST
ദോഹ: വീടുകളിലും ഓഫിസുകളിലും ഉപയോഗമില്ലാതെ കെട്ടിക്കിടക്കുന്ന പഴയ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രത്യേക സേവനം ആരംഭിച്ചു. പഴയ ഫര്‍ണീച്ചറുകള്‍, ടിവി, ഫ്രിഡ്ജ്, മരങ്ങള്‍, പെട്ടികള്‍, ഡ്രമ്മുകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ സഹായം ആവശ്യമുള്ളവര്‍ക്ക് 184 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്. ഗ്ലോബല്‍ റീസൈക്ലിങ് ഡേയോട് അനുബന്ധിച്ചാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.

റീസൈക്ലിങ് പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നിരവധി ചിത്രങ്ങളും മന്ത്രാലയം സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു അലുമിനിയം ബോട്ടില്‍ പുനരുപയോഗിച്ചാല്‍ മൂന്ന് മണിക്കൂര്‍ ടിവി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജം ലാഭിക്കാമെന്ന് മന്ത്രാലയത്തിന്റെ പോസ്റ്റുകളിലൊന്നില്‍ പറയുന്നു. മറ്റൊരു പോസ്റ്റില്‍ പ്ലാസ്റ്റിക് പാത്രങ്ങളിലല്ലാതെ ഗ്ലാസ് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കാന്‍ എന്നും പറയുന്നുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top