News Desk

2021-02-17 04:21:44 pm IST
ദോഹ: ഖത്തറിലെ പള്ളികളില്‍ സ്വദേശി ഇമാമുമാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഔഖാഫ് ഇസ്ലാമിക് മന്ത്രാലയം തയാറെടുക്കുന്നു. ഇമാം, മുഅദ്ദിന്‍, പ്രഭാഷകര്‍ എന്നിവരായി പ്രവര്‍ത്തിക്കാന്‍ യോഗ്യരായ സ്വദേശി പൗരന്മാര്‍ക്കായി പരിശീലന പരിപാടിക്കും തുടക്കമിട്ടു. പ്രതിവര്‍ഷം 50 സ്വദേശി ഇമാമുമാരെയും പ്രഭാഷകരെയും നിയമിക്കാന്‍ ലക്ഷ്യമിട്ടാണിത്.

നിലവില്‍ സ്വദേശികളായ 185 ഇമാമുമാരും 158 പ്രഭാഷകരും മാത്രമാണുളളത്. ആകെ 2,700 ഇമാമുമാരും മുഅദ്ദിന്‍മാരുമാണുളളത്. ഇമാം, മുഅദ്ദീന്‍ തസ്തികകളില്‍ ജോലി തേടി പ്രവാസികളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്ന് മോസ്‌ക് മാനേജ്മെന്റ് ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ഖുവാരി പറഞ്ഞു. വരും വര്‍ഷങ്ങളിലായി 150 മുഅദ്ദീന്‍മാരുടെ ഒഴിവുകളുണ്ടാകുമെന്നും അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top