ദോഹ: ഖത്തറിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താന്‍ നിരവധി സുപ്രധാന പദ്ധതികള്‍ പൊതുജനാരോഗ്യ മന്ത്രാലയം ഏറ്റെടുത്ത് നടപ്പാക്കുമെന്ന് പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ.ഹനാന് മുഹമ്മദ് അല്‍ കുവാരി.
ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലെ പ്രധാന മുന്‍ഗണന ലബോറട്ടറികള്‍ക്കാണ്. അതിനാല്‍ രാജ്യത്തെ ലബോറട്ടറി, ഗവേഷണ സേവനങ്ങള്‍ വികസിപ്പിക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ലബോറട്ടറികള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുടനീളമുള്ള പൊതുജനാരോഗ്യ സേവനങ്ങളെ പിന്തുണയ്ക്കാനായി മെഡിക്കല്‍ പരിശോധനകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതികവിദ്യ ലാബില്‍ ലഭ്യമാകും. പ്രാദേശിക-അന്താരാഷ്ട്ര ഭക്ഷയോല്പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളും മരുന്നുകളുടെയും മറ്റ് മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായുള്ള പരിശോധനകളും ലാബില്‍ ലഭ്യമാക്കും. വിവിധ തരം പകര്‍ച്ചവ്യാധികളെയും സാംക്രമിക രോഗങ്ങളെയും നേരിടുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കെട്ടിടത്തിന്റെ അകത്തും പുറത്തും വൈദ്യുതിയും ജലവും സംരക്ഷിക്കുന്ന തരത്തിലുള്ള രൂപകല്‍പ്പനയ്ക്ക് ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന്റെ (ജി.എസ്.എ.എസ്) സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. അലാറങ്ങള്‍, തീപിടുത്തങ്ങള്‍ എന്നിവയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക