Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: യുകെ ബ്രാൻഡായ ടെസ്‌കോയുടെ ശീതളപാനീയത്തിനെതിരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.ഗ്ലാസ് പാക്കേജിംഗിനുള്ളിൽ  ശീതളപാനീയം അധികമായി പുളിക്കാൻ  സാധ്യത ഉണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും  ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

 വലൻസിയ ഓറഞ്ച് & പാഷൻ ഫ്രൂട്ട് (750 മില്ലി), സിസിലിയൻ  ലെമൺ ,ഗാർഡൻ  മിന്റ് (750 മില്ലി), റാസ്ബെറി, മാതളനാരകം (750 മില്ലി), ആപ്പിൾ, എൽഡർഫ്ലവർ (750 മില്ലി ) എന്നിവ ഈ മുന്നറിയിപ്പിൽ ഉൾപ്പെടുന്നുവെന്നും ഉൽ‌പ്പന്നങ്ങളുടെ കാലഹരണ തീയതി 2020 മാർച്ചിന് മുമ്പാണെന്നും  മന്ത്രാലയം പ്രസ്താവനയിൽ  അറിയിച്ചു.

ഇക്കാര്യത്തിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന് അന്താരാഷ്ട്ര അറിയിപ്പ് ലഭിച്ചതായും അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും പ്രസ്താവന ചൂണ്ടിക്കാട്ടി. ഈ ഉൽപ്പന്നങ്ങളുടെ ഉപഭോഗം ഒഴിവാക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. 
Top