വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് ഉദ്യോഗസ്ഥന് ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തില്‍ കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും. കേസ്സ് ഒത്തുതീര്‍പ്പാക്കുന്നതിന് ചേര്‍ന്ന മിനിയാപോലിസ് സിറ്റി കൗണ്‍സില്‍ ഗോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. തീരുമാനം ഐക്യകണ്ഠേനയായിരുന്നു.
അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട സെറിക് ഷൗവിന് അടക്കമുള്ള പൊലീസുകാര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് പുരോഗമിക്കുകയാണ്. കേസില്‍ ജൂറി സെലക്ഷന് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യമായാണ് ഒരു ക്രിമിനല്‍ കേസിന് മുന്‍പ് സിവില്‍ കേസ് ഒത്തുതീര്‍പ്പിലാകുന്നത്.
മിനിയാപൊളിസ് നഗരസഭ, പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്, ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് എതിരെയാണ് സിവില്‍ കേസ് ഉണ്ടായിരുന്നത്. കറുത്ത വര്‍ഗക്കാരുടെ ജീവനും വിലയുണ്ടെന്ന് അറ്റോര്‍ണിമാര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' പ്രക്ഷോഭം ലോകരാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടത്.
എനിക്ക് എന്റെ സഹോദരനെ വീണ്ടും കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ ഒത്തുതീര്‍പ്പ് സംഖ്യ ഞാന്‍ തിരിച്ചു നല്കിയേനെ. ജോര്‍ജ് ഫ്ളോയ്ഡിന്റെ സഹോദരന് ഫിലോനിയസ് ഫ്ളോയ്ഡ് പ്രതികരിച്ചു. മിനിസോട്ട സംസ്ഥാനത്തിനു ഞാന്‍ നന്ദി പറയുന്നുയെന്നും എന്റെ സഹോദരന് എന്റെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നുയെന്നും അദേഹം പറഞ്ഞു.
ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിലെ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം കൂടിയാണിത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിനിയാപോലിസ് സിറ്റി മേയര്‍ ജേക്കബ് ഫ്രി ഫ്ളോയ്ഡിനു വേണ്ടി വാദിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. ജോര്‍ജ് ഫ്ളോയ്ഡിന്റെ പേരില്‍ ഒരു ഫൗണ്ടേഷന് ആരംഭിക്കുമെന്നു സഹോദരി ബ്രിജിത്തും് പറഞ്ഞു.
ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ജോര്‍ജ് ഫ്ളോയിഡ് (46) കഴിഞ്ഞ ജൂണിലാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോര്‍ജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം പ്രതിഷേധം അലയടിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അക്രമപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനു പൊലിസിനു പലയിടത്തും ബലപ്രയോഗം വരെ നടത്തേണ്ടി
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക