News Desk

2021-06-05 03:21:43 pm IST
റാഞ്ചി: ആറു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍. മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സഹോദരിമാര്‍ ഈ ക്രൂരകൃത്യം നടത്തിയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം നടന്നത്. 

ആറു വയസുകാരി മാങ്ങ പറിക്കുന്നതിനിടയില്‍ സഹോദരിമാര്‍ മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ പറമ്പില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. 

എന്നാല്‍, സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കാലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കസ്റ്റഡിയിലെടുത്ത കുട്ടികളെ റിമാന്‍ഡ് ഹോമിലേക്ക് മാറ്റി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top