2021-05-03 10:53:12 pm IST
റിയാദ്: സൗദിക്കെതിരെ വീണ്ടും ആക്രമണം ശ്രമം നടത്തി ഹൂതികള്‍. യമനിലെ വിമത സായുധസംഘമായ ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍, ആയുധം ഘടിപ്പിച്ച ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണശ്രമം നടത്തിയത്. തെക്കന്‍ സൗദി നഗരമായ നജ്‌റാനെ ലക്ഷ്യമാക്കിയാണ് മിസൈലും ഡ്രോണുമെത്തിയത്.

എന്നാല്‍ സൗദിയുടെ  നേതൃത്വത്തിലുള്ള അറബ് സഖ്യസേന ആക്രമണത്തെ ചെറുത്തുതോല്‍പിച്ചു. സൗദി വ്യോമ പരിധിയില്‍ വെച്ച് ഇവയെ തകര്‍ക്കുകയായിരുന്നു. സൗദി അറേബ്യയുടെ തെക്കന്‍ പ്രദേശങ്ങളിലേക്ക് രണ്ട് സ്ഫോടക ഡ്രോണുകള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അറബ് സഖ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top