News Desk

2021-03-14 10:57:29 am IST


ഷാര്‍ജ: ഷാര്‍ജയില്‍ നിന്നും കാണാതായ മലയാളി വയോധികയെ ബര്‍ദുബായില്‍ കണ്ടെത്തി. ബര്‍ദുബായിലെ മെട്രോ സ്റ്റേഷന്റെ പരിസരത്തുള്ള പാര്‍ക്കിലാണ് ഇവരെ കണ്ടെത്തിയത്.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കമല (74) യെ ഇന്നു പുലര്‍ച്ചെയാണ് കാണാതായത്. ബന്ധുക്കള്‍ ബുഹൈറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 14 വര്‍ഷമായി മകളുടെ കുടുംബത്തോടൊപ്പം ഷാര്‍ജ അല്‍ നഹ്ദ സഹാറ മാളിനടുത്തെ ജുമാ അല്‍ മാജിദ് കെട്ടിടത്തിലെ ഫ്‌ളാറ്റിലായിരുന്നു താമസം. 

മറ്റുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വാതില്‍ തുറന്ന് കമലം പുറത്തിറങ്ങുകയായിരുന്നു. കമലത്തിന് ഓര്‍മക്കുറവുണ്ടായിരുന്നതായി മരുമകന്‍ മനോജ് പറഞ്ഞു. സാമൂഹികപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ രാവിലെ മുതല്‍ അന്വേഷണം നടത്തിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top