News Desk

2021-10-05 03:39:17 pm IST
ദോഹ: ഖത്തറില്‍ ഇന്ന് വൈകിട്ട് ആറു മണിവരെയുള്ള കാലാവസ്ഥാ റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കി. ഇന്ന് വൈകിട്ട് ആറുവരെ കടല്‍ത്തീരത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. 

പകല്‍ താരതമ്യേന ചൂടും ഭാഗികമായി മേഘാവൃതവും ആയതിനാല്‍ ചില സമയങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയങ്ങളില്‍ പെട്ടെന്നുള്ള ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നു. 

കടലില്‍ തിരമാലകള്‍ ഉയരാനും സാധ്യതയണ്ട്. കാറ്റ് കടലില്‍ 5 നോട്ട് മുതല്‍ 15 നോട്ട് വേഗത്തില്‍ വരെ വീശും. കടല്‍ത്തീരത്ത്, ഇത് പ്രധാനമായും വടക്കുകിഴക്കന്‍ മുതല്‍ തെക്കുകിഴക്ക് വരെ മൂന്നു നോട്ട് മുതല്‍ 13 നോട്ട് വരെ വേഗതയിലായിരിക്കും.

അതേസമയം, ഇന്ന് ആറുമണി വരെ ഉണ്ടാകുന്ന പരമാവധി ദൃശ്യപരത നാല് കിലോമീറ്റര്‍ മുതല്‍ 9/3 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top