കോഴിക്കോട്: സൗദി അറേബ്യയിലേയ്ക്ക് പോകാന്‍ യു.എ.ഇയിലെത്തി കുടുങ്ങിയ പ്രവാസികള്‍ക്ക് സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ഡോ. എം.കെ മുനീര്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഭക്ഷണത്തിനും മറ്റു കാര്യങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസി വഴി സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുനീര്‍ ആവശ്യപ്പെട്ടു.
നാട്ടില്‍ തിരികെ എത്തിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവനോടും വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപെട്ടിട്ടുണ്ട്.
അതേസമയം, ദുബൈയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് യാത്രാ അനുവാദം നല്‍കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇവര്‍ക്ക് താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക, സന്ദര്‍ശന വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അത് നീട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, യാത്രാനുവാദം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന പക്ഷം കേരളത്തിലേക്ക് മടങ്ങാനുള്ള സൗകര്യം സജ്ജമാക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്, യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക