News Desk

2021-02-22 03:17:13 pm IST
ഇടുക്കി: ദളിത് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്യുന്നയാളാണ് ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥെന്ന് മന്ത്രി എം.എം മണി. യോഗി കള്ളക്കാവിയിട്ട പൂച്ച സന്യാസിയാണെന്നും മണി പറഞ്ഞു.

വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും ശ്രീനാരായണ ഗുരുവിനെ കുറിച്ച് പറയാന്‍ യോഗിക്ക് എന്ത് യോഗ്യതയാണുള്ളതെന്നും എം.എം മണി ചോദിച്ചു.

ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും എം.എം മണി ചാനല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

കാസര്‍കോട് നിന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരംഭിച്ച വിജയ യാത്രക്ക് യോഗി ആദിത്യനാഥാണ് പതാക കൈമാറിയത്. 2009 മുതല്‍ കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് നിയന്ത്രിക്കാന്‍ നടപടികളൊന്നുമെടുത്തില്ലെന്ന് ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു.

ഒരുകാലത്ത് യു.പിയെ കുറ്റപ്പെടുത്തി ചിരിച്ച ആളാണ് പിണറായി വിജയന്‍. എന്നാല്‍, കൊറോണയെ നിയന്ത്രിക്കാനാവാത്ത കേരളത്തെ നോക്കി ലോകം മുഴുവന്‍ ചിരിക്കുകയാണെന്നും യോഗി പരിഹസിക്കുകയും ചെയ്തിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top