Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ദോഹ: രാജ്യത്ത് പൊതു സ്ഥലങ്ങളിൽ   ഉപേക്ഷിക്കപ്പെട്ട  വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ഖത്തർ നഗരസഭാ പരിസ്ഥിതി മന്ത്രാലയം നാളെ മുതൽ ക്യാമ്പയിൻ ആരംഭിക്കുന്നു. ദോഹ മുനിസിപ്പാലിറ്റിയുടെ നേതിര്ത്വത്തിലാണ് നടപടികൾ നടക്കുന്നത്. 

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമിതിയുമായി സഹകരിച്ച് ദോഹയിലെ നിരവധി മേഖലകൾ അതികൃതർ പരിശോധന നടത്തും . പൊതു സ്ഥലങ്ങളിൽ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുക, നഗരങ്ങൾ വൃത്തിയും ഭംഗിയും നിലനിർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്‌ഷ്യം.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് കോൾ സെന്റർ നമ്പർ 184, വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൗരന്മാർക്കും  താമസക്കാർക്കും  നിർദേശം നൽകിയിട്ടുണ്ട് . ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് രാവിലെ 6 മുതൽ ഉച്ചക്ക് 1 വരെ 33238885 എന്ന നമ്പറിൽ വിളിച്ച്  നേരിട്ട് റിപ്പോർട്ടുചെയ്യാം.

ഈ വർഷം രണ്ടാം പാദത്തിൽ മദീനത്ത് ഖലീഫ, ഉം ഗുവൈലി, അൽ ഖോർ, അൽ ഷമൽ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് വാഹനങ്ങൾ അധികൃതർ നീക്കം ചെയ്തിരുന്നു.


Top