2019-07-04 03:31:04pm IST
ദോഹ: രാജ്യത്തെ പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്തണമെന്ന് ഖത്തർ നഗരസഭ പരിസ്ഥിതി മന്ത്രാലയം.2019 ജൂലൈ 3 ന് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനമായി  ആചരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രലയത്തിന്റെ അറിയിപ്പ്.

ഖത്തർ നാഷണൽ വിഷൻ 2030തിന്റെ ഭാഗമായി  പരിസ്ഥിതി സംരക്ഷിക്കുന്നതിനും  പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് മന്ത്രാലയം നിരവധി അവബോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട് . കൂടാതെ  തന്നെ പുനരുപയോഗിക്കാവുന്ന ബാഗുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനെ കുറിച്ചും  അവബോധ ക്ലാസുകൾ നൽകി. 

Top